ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായി സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. ഇന്നലെ അപ്‌സരയുടെ വിവാഹ ദിവസമായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബി ഫ്രാന്‍സും അപ്‌സര രത്‌നാകരനും തമ്മിലുള്ള വിവാഹത്തിന്റെ സന്തോഷത്തിലാണ് സീരിയല്‍ ലോകം. മൂന്ന് വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് ഇന്നലെ വിവാഹത്തിലേക്ക് എത്തിയത്.
ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം അപ്‌സര മനസ് തുറക്കുകയാണ്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്. തങ്ങളുടേത് മിശ്ര വിവാഹമാണെന്നും അതിനാല്‍ തുടക്കത്തില്‍ വീടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ക്ക് എല്ലാം ബോധ്യമാവുകയും അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു.
താരത്തിന്റെ വാക്കുകള്‍:
‘ഒന്നിച്ചു ജീവിച്ചാലോ എന്ന് ആല്‍ബിയാണ് ആദ്യം ചോദിച്ചത്. രണ്ടു പേരുടെയും വീടുകളില്‍ സംസാരിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായി. മതമായിരുന്നു പ്രശ്‌നം. വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ താല്‍പര്യമുണ്ടായില്ല. അവരെ പറഞ്ഞു മനസിലാക്കും വരെ കാത്തിരിക്കാമെന്നു കരുതി.
ഒരു വര്‍ഷത്തിന് ശേഷം വീട്ടുകാര്‍ പച്ചക്കൊടി കാട്ടി. എല്ലാവരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. തന്റെ കുടുംബത്തിലോ ആല്‍ബിച്ചേട്ടന്റെ കുടുംബത്തിലോ ഇന്റര്‍കാസ്റ്റ് വിവാഹങ്ങളുണ്ടായിരുന്നില്ല. അതിന്റെതായ സംശയങ്ങളും ആകുലതകളുമാണ് ആദ്യമുണ്ടായ എതിര്‍പ്പുകളുടെ കാരണം.
‘അയ്യോ എന്റെ കുഞ്ഞിനെ മതം മാറ്റുമോ’ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു തന്റെ അമ്മയ്ക്ക്. ചേട്ടന്റെ അമ്മയ്ക്ക് മറ്റൊരു അന്തരീക്ഷത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ടു പോകുമോ എന്നായിരുന്നു ആശങ്ക’- അപ്‌സര പറഞ്ഞു.
Post Your Comments