‘ഇത്രയും ഊര്‍ജസ്വലനായ ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല’: ഷംന കാസിം

അഭിനേത്രി എന്നതിലുപരി പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംനയുടെ തുടക്കം. 2004-ൽ ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി എങ്കിലും മലയാളത്തിൽ മികച്ച വേഷങ്ങൾ താരത്തെ തേടി വന്നില്ല.

ഇപ്പോളിതാ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് നടി ഷംന കാസിം പറയുന്ന വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. ബാലകൃഷ്ണയും ഷംനയും അഭിനയിച്ച അഖണ്ഡ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലാണ് നടി സംസാരിച്ചത്.

സിനിമാ ജീവിതത്തില്‍ റോള്‍ മോഡലും ഗോഡ് ഫാദറുമായി കാണുന്നത് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയെ ആണ് എന്നാണ് ഷംന പറഞ്ഞത്. ജയ് ബാലയ്യ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന ഷംനയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്.

‘ജയ് ബാലയ്യ…. അഖണ്ഡ എന്ന ബിഗ് ബജറ്റ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്ന ബോയപതി ശ്രീനു സാറിന് നന്ദി പറയുന്നു. ഞാന്‍ കേരളത്തില്‍ നിന്നുള്ള ആളാണ്…. ഒരുപാട് കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ബാലയ്യയെപ്പോലെ ഊര്‍ജസ്വലനായ ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ബാലയ്യ എന്റെ റോള്‍ മോഡല്‍ മാത്രമല്ല, എന്റെ ഗോഡ്ഫാദര്‍ കൂടിയാണ്’ എന്നാണ് ഷംന കാസിമിന്റെ വാക്കുകള്‍. ബോയപതി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ ഡിസംബര്‍ 2ന് ആണ് റിലീസ് ചെയ്യുന്നത്.

Share
Leave a Comment