ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നത് സീരിയലുകളാണ്. എന്നാൽ ഇത്തവണത്തെ കലാമൂല്യമുള്ള സീരിയല്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചത് വലിയ ചർച്ച ആയിരുന്നു. കൂടാതെ ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച് കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ജൂറി അന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ന് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ഇരുപത്തി രണ്ട് വര്‍ഷത്തില്‍ അധികമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന താരം ഡോ. ഷാജു. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ടിവി സീരിയലില്‍ പീഡനമോ, വയലന്‍സോ , ബാലവേലയോ, മയക്ക് മരുന്നുകളോ ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങളോ ഒന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
ചില ചാനലുകളില്‍ ശക്തമായ നിര്‍ദേശങ്ങള്‍ വരെയുണ്ട് സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്ന രംഗങ്ങള്‍ പോലും ടിവിയില്‍ കാണിക്കരുതെന്ന്. ഇതിനൊക്കെ മുകളില്‍ എന്താണ് ഒരു സീരിയയില്‍ സെന്‍സര്‍ ചെയ്യാന്‍ ഉള്ളത്?’ – ഷാജു ചോദിച്ചു.
Post Your Comments