GeneralLatest NewsNEWS

മാനുഷിക മൂല്യങ്ങളാണ് എന്റെ രാഷ്ട്രീയം, സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു: കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി സിനിമാലോകത്തേക്ക് അരങ്ങേറിയ നടനാണ് കുഞ്ചാക്കോ ബോബൻ. തുടർന്ന് അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ തന്റെ പ്രതിഭ തെളിയിച്ചു. ചോക്ലേറ്റ് നായകൻ എന്ന ലേബലിൽ നിന്നും വളരെ വേഗമായിരുന്നു കാമ്പുള്ള കഥാപാത്രങ്ങളുമായി ചാക്കോച്ചൻ ഉയർന്നത്. നായക വേഷത്തിനൊപ്പം തന്റെ കയ്യിൽ കിട്ടിയ വില്ലൻ വേഷങ്ങളും ആ കൈകളിൽ ഭദ്രമായിരുന്നു.

ഇപ്പോൾ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് ചാക്കോച്ചൻ. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്.

‘എന്റെ രാഷ്ട്രീയം എന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അല്ല മാനുഷിക മൂല്യങ്ങളാണ്. മതമായാലും രാഷ്ട്രീയമായാലും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. ഇവ ഇന്ന് പൂര്‍ണമായും സാമൂഹിക നന്മയ്ക്ക് വേണ്ടിയല്ല നില്‍ക്കുന്നത്. അത് നടക്കാതിരിക്കുമ്പോള്‍ പ്രത്യേക ചായ്‌വ് ഒന്നും തന്നെ പ്രകടിപ്പിക്കാതെ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡിസംബര്‍ 3ന് റിലീസ് ചെയ്യുന്ന ഭീമന്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നത്. . ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം വിഷ്ണു വിജയ് നിര്‍വഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button