GeneralLatest NewsNEWS

‘പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠം’: ഹരീഷ് പേരടി

സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്ന് നടന്‍ ഹരീഷ് പേരടി. പ്രിയദർശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും, ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

‘ഞങ്ങളുടെ സിനിമ ഡിസംബര്‍ 2 ന് പുറത്തുവരും. ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന, മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്ത്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് എനിക്കയച്ചു തന്ന വാക്കുകള്‍ …മര്‍ക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്…

നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല…പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍ പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല…എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൂടിയായിരുന്നു…പ്രിയേട്ടാ..ലാലേട്ടാ..സ്നേഹം മാത്രം’- ഹരീഷ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button