
നടി അപ്സര രത്നാകരും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹം. ചോറ്റാനിക്കരയില്‍ വച്ച് അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമുള്ള ചടങ്ങായിരുന്നു. കസവ് സാരിയിലും കസ്റ്റമൈസ് ചെയ്ത ബ്ലൗസിലും അപ്സര തിളങ്ങിയപ്പോൾ, മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം.
അപ്സര മുഖ്യ വേഷത്തിലെത്തി മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന് ആല്‍ബി ആയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
സാന്ത്വനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അപ്സര അവതരിപ്പിക്കുന്നത്. ആല്‍ബി പത്തു വര്‍ഷമായി ടെലിവിഷന്‍ രംഗത്തുണ്ട്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്ക്കുമൊപ്പമായാണ് അപ്സരയും ആല്‍ബിയും വിവാഹത്തിനായെത്തിയത്. ദേവി ചന്ദന, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങി നിരവധി പേരായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. സെലിബ്രിറ്റി കിച്ചണ്‍ പരിപാടിയിലെ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സര്‍പ്രൈസായി ഹല്‍ദി ചടങ്ങും ഇവര്‍ ഒരുക്കിയിരുന്നു. എലീന പടിക്കലുള്പ്പടെയുള്ളവരായിരുന്നു അപ്സരയ്ക്ക് സര്‍പ്രൈസ് നല്‍കിയത്.
Post Your Comments