
മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ഡിസംബര്‍ 2 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞുകുഞ്ഞാലിയായി അഭിനയിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍.
ഇപ്പോള്‍ പ്രണവിന്റെ മരക്കാറിലെ ഒരു രംഗത്തെക്കുറിച്ചാണ് സുചിത്ര പറയുന്നത്. മരക്കാറില്‍ കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗത്തില്‍ പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമായി എന്നാണ് സുചിത്ര പറയുന്നത്. ഏറ്റവും മനോഹരമായാണ് പ്രണവ് ആ രംഗം ചെയ്തിരിക്കുന്നതെന്നാണ് സുചിത്രയുടെ അഭിപ്രായം. ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പിലാണ് സുചിത്ര ഈക്കാര്യം വ്യക്തമാക്കിയത്.
‘സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്കുവേണ്ടിക്കൂടിയുള്ളതാണല്ലോ. എന്റെ മകനിപ്പോള്‍ കൂടുതല്‍ പക്വതയുള്ള ഒരു നടനായിരിക്കുന്നു. മരക്കാര്‍ അവനെ ഉയരങ്ങളിലെത്തിക്കുമായിരിക്കും’- സുചിത്ര പറയുന്നു.
നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ടനിര തന്നെയാണ് മരയ്ക്കാറിലുള്ളത്.
Post Your Comments