GeneralLatest NewsNEWS

കത്രീന- വിക്കി വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടിക്കും ക്ഷണം

ബോളിവുഡ് താരവിവാഹത്തിന് മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നതാരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹാഘോഷങ്ങളിലേക്ക് നടി കത്രീന കൈഫിന്റെ അതിഥിയായി മമ്മൂട്ടി എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 7, 8, 9 ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക.

‘ബല്‍റാം വേഴ്സസ് താരാദാസ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്ന് മുതലുള്ള അടുത്ത സൗഹൃദമാണ് മമ്മൂട്ടിയെ അതിഥിയായി കത്രീന ക്ഷണിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍, ഡിസംബര്‍ പത്താം തീയതി ‘സിബിഐ 5’ ന്റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button