അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തിൽ എത്തി. പിന്നീടുണ്ടായത് ചരിത്രം. മലയാള സിനിമയുടെ താരരാജാവായി മെഗാസ്റ്റാർ മമ്മൂട്ടി.
ഇപ്പോളിതാ ഉമ്മയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഉമ്മ ഒരു പാവമാണ്. താൻ അഭിനയിച്ച കഥപാത്രങ്ങളിൽ ഏതാണ് നല്ലതെന്നു പറയാൻ പോലും ഉമ്മയ്ക്ക് അറിയില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ :
‘എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയിൽ ഏതാണ് ഇഷ്ടം, എന്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ എന്റെ ഉമ്മയ്ക്കറിയില്ല ‘- മമ്മൂട്ടി പറഞ്ഞു.
Post Your Comments