GeneralLatest NewsNEWS

‘ചെറുപ്പം മുതലേ മോഹൻലാലിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, അതുകൊണ്ട് ആലോചിക്കേണ്ടി വന്നില്ല’: ലക്ഷ്മി മഞ്ചു

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം മോണ്‍സ്റ്ററിൽ നായികയായി വരുന്നത് തെലുങ്ക് ഇതിഹാസ താരം മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചുവാണ്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നാണ് ലക്ഷ്മി പറയുന്നത്.

ലക്ഷ്മിയുടെ വാക്കുകൾ :

‘അച്ഛന്‍ മോഹന്‍ലാലിന്റെ സിനിമകളുടെ തെലുങ്ക് വേര്‍ഷന്‍ എല്ലാം
കാണുമായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് മോണ്‍സ്റ്റര്‍ എന്ന സിനിമ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചിത്രം കരിയര്‍ ബ്രേക്ക് ആകും.

എല്ലാ ഭാഷാ ചിത്രങ്ങളിലും, എല്ലാ തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് വലിയ താല്‍പര്യമാണ്. എന്നാല്‍ ചിലര്‍ കരുതുന്നു ഞാനൊരു സൂപ്പര്‍സ്റ്റാറിന്റെ മകള്‍ ആയതു കൊണ്ട് എന്നെ ഹാന്റില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന്. അതുകൊണ്ട് അവര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു.

എന്റെ അച്ഛനാണ് സൂപ്പര്‍സ്റ്റാര്‍. അച്ഛന്റെ മകള്‍ ആയതുകൊണ്ട് ഞാൻ ഇതുവരെ വെറും സൂപ്പര്‍ മാത്രമാണ്. സ്റ്റാര്‍ ആകണമെങ്കില്‍ സംവിധായകര്‍ തന്നെ പരിഗണിക്കുകയും വേഷങ്ങള്‍ നല്‍കുകയും ചെയ്യണം. എന്നെ ഹാന്റില്‍ ചെയ്യാന്‍ വളരെ എളുപ്പമാണ് എന്ന് അവര്‍ മനസിലാക്കണം’- ലക്ഷ്മി പറഞ്ഞു.

‘ചെറുപ്പം മുതലേ സിനിമയുടെ മേക്കിങ്, അതിന്റെ പിന്നാമ്പുറം കണ്ട് വളരുന്ന ആളാണ്. അതിനാല്‍ സംവിധായകനെയോ നിര്‍മ്മാതാവിനെയോ ബുദ്ധിമുട്ടിക്കില്ല’- ലക്ഷ്മി മഞ്ചു വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button