പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്‌സ് ചലച്ചിത്ര മേള പുരസ്ക്കാരം ധനുഷിന്. അസുരന്‍ എന്ന സിനിമയിലെ അഭിനയ മികവിനാണ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ബ്രിക്സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബരാകാതും റഷ്യന്‍ ചിത്രം റഷ്യന്‍ ചിത്രം ദ സണ്‍ എബൗവ് മി നെവര്‍ സെറ്റ്‌സും പങ്കിട്ടു.
ബ്രസീലിയന്‍ ചിത്രം അന്നയിലെ സംവിധാന മികവിന് ബ്രസീല്‍ സംവിധായിക ലൂസിയ മൊറാദ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം ഓണ്‍ വീല്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന്റ ലാറ ബൊസോണി നേടി.
ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍.
ജൂറിയിലെ ഒരോരുത്തരും ബ്രിക്‌സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രാഹുല്‍ റാവയില്‍ (ജൂറി ചെയര്‍പേഴ്‌സണ്‍) (ഇന്ത്യ), മരിയ ബ്ലാഞ്ചെ അല്‍സിന ഡി മെന്‍ഡോണ (ബ്രസീല്‍), താണ്ടി ഡേവിഡ്‌സ് (ദക്ഷിണാഫ്രിക്ക), നീന കൊച്ചെലിയേവ (റഷ്യ), ഹൗ കെമിംഗ് (ചൈന) എന്നിവരാണ് മറ്റു അംഗങ്ങള്‍.
Post Your Comments