
‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ നയൻതാരയുടെ സുഹൃത്ത് വലയങ്ങള്‍ക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രം അറിയാവുന്ന കാര്യം തുറന്നു പറയുകയാണ് അനിരുദ്ധ്. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണ് നയന്‍താര എന്നാണ് അനിരുദ്ധ് രവിചന്ദര്‍ പറയുന്നത്.
അനിരുദ്ധിന്റെ വാക്കുകൾ:
‘ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ എങ്ങനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യും.
സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിയാണ്. എന്നും ഷൂട്ടിംഗും തിരക്കുകളുമായി ജീവിക്കാനാണ് നയന്‍താരയ്ക്ക് ഇഷ്ടം. ബ്രേക്ക് എടുക്കാന്‍ പോലും താല്‍പര്യമില്ലാത്ത ആളാണ്. അഭിനയം എന്ന പോലെ നയന്‍താര താല്‍പ്പര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ പാചകവും ഇന്റീരിയര്‍ ഡിസൈനിംഗുമാണ്’- അനിരുദ്ധ് പറഞ്ഞു.
Post Your Comments