വന്‍ താരനിര അണിനിരത്തി സംവിധായകൻ വിനയന് ഒരുക്കുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ക്യാരക്ടര്‍ പോസ്റ്ററുകളും വിശേഷങ്ങളും സംവിധായകന് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. യുവതാരം സിജു വില്‍സണാണ് നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ നായകൻ സിജുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു കമന്റിന് മറുപടി പറഞ്ഞിരിക്കുകയാണ് വിനയന്.
‘എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന് താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല’ എന്നാണ് സിജുവിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു കമന്റ്. എന്നാല്‍ ഒട്ടും പ്രകോപിതനാകാതെ വളരെ ആത്മവിശ്വാസത്തോടെയായിരുന്നു വിനയന്റെ മറുപടി. ‘ഈ സിനിമ കണ്ടു കഴിയുമ്ബോള്‍ മാറ്റിപ്പറയും. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്..’ എന്നാണ് വിനയന് കമന്റിന് നല്‍കിയിരിക്കുന്ന മറുപടി. വിനയന്റെ മറുപടിക്കും പിന്തുണയ്ക്കും നിരവധി പേരാണ് കയ്യടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
read also: ‘ഒരു ദൈവവും തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’: നടി മേഘ്ന
അനൂപ് മേനോന്, ചെമ്ബന്‍ വിനോദ് ജോസ്. സുദേവ് നായര്‍, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, മണികണ്ഠന് ആര്. ആചാരി, രാഘവന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പൂനം ബജ്വ, ഇന്ദ്രന്‍സ്, അലന്‍സിയര്‍, ശ്രീജിത്ത് രവി, കയാദു തുടങ്ങി വലിയ താരനിര വേഷമിടുന്ന ചിത്രം ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.
Post Your Comments