ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേപ്പടിയാന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോളിതാ കോവിഡിന് ശേഷം ശബരിമല ദര്‍ശനം നടത്തി മേപ്പടിയാനിൽ താരം പാടിയ ഗാനത്തിന്റെ പ്രകാശനവും നടത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. ശബരിമല ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക് എത്തുന്നുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
‘കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതിൽ സന്തോഷം തോന്നി. ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്. ഇതേ ചിത്രത്തിൽ തന്നെ രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നിർവഹിച്ച വിനായക് ശശികുമാർ വരികൾ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനർക്ക് പ്രിയ സുഹൃത്ത് രാഹുൽ മാധവ് കൈമാറി പ്രകാശനം ചെയ്യാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. രാഹുൽ മാധവിന് ഹൃദയം നിറഞ്ഞ നന്ദി.
ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, സംവിധായകൻ വിഷ്ണു മോഹൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ ആറുമാനൂർ, തുടങ്ങിയവർ എന്നോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ സെൻസറിങ് പൂർത്തിയായി U സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഉടൻ തന്നെ തീയേറ്ററിലേക് എത്തും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീഷിക്കുന്നു’- ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments