GeneralLatest NewsMollywoodNEWS

‘പിണറായി എന്ന ശാപം ഒഴിഞ്ഞതോടെ സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു’: പ്രിയമാനസം വിവാദത്തിന്റെ സത്യാവസ്ഥ

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് സിനിമയുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പോസ്റ്റ്

സിനിമാ വിവാദങ്ങൾ എക്കാലവും ചർച്ചാ വിഷയമാണ്. വിനോദ് മങ്കര ഒരുക്കിയ സംസ്‌കൃത സനിമയായ ‘പ്രിയമാനസം’ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നു. ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് കേരള ഫിലിം ഫെസ്റ്റിവെല്ലില്‍ നിന്നും ഒഴിവാക്കിയ ലോകത്തിലെ തന്നെ മൂന്നാമത്തെ സംസ്‌കൃതം സിനിമയാണ് പ്രിയമാനസമെന്നും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റിൽ സൂചിപ്പിക്കുന്നു.

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണെന്ന വസ്തുത വെളിപ്പെടുത്തുകയാണ് ഇന്ത്യാ ടുഡേ. ഈ ചിത്രം ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന് പങ്കില്ലെന്നു ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക്‌ന്യൂസ് വാര്‍ റൂം(AFWA) കണ്ടെത്തി.

read also: ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുത് മതസൗഹർദ്ധ പാലം, മറ്റ് മത ചടങ്ങുകളിൽ മുസ്‌ലീങ്ങളും പങ്കടുക്കുക: അലി അക്ബർ

ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയെ ആസ്പദമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം 2015ലാണ് ചിത്രം റിലീസായത്. ഐഎഫ്എഫ്‌കെയില്‍ നിന്ന് പ്രിയമാനസം ഒഴിവാക്കപ്പെട്ടതും 2015 ലാണ്. ഇപ്പോഴും ഈ വിഷയവുമായി ബന്ധപ്പെട്ടു പോസ്റ്റുകൾ പ്രചരിക്കുന്നതിനു പിന്നാലെ വിനോദ് മങ്കര ഇന്ത്യ ടുഡേയോട് പ്രതികരിച്ചത് ഇങ്ങനെ.. ‘ ഇത് ഇപ്പോഴത്തെ വിഷയമല്ല 2015ലേതാണ്. 2015ലാണ് സിനിമ ഇറങ്ങിയത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംസ്‌കൃത ചിത്രം ഇറങ്ങുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 470ലേറെ സ്‌ക്രീനുകള്‍ പ്രിയമാനസത്തിന് ലഭിച്ചു. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാത്തതുകൊണ്ടു തന്നെ നിരവധി വേദികള്‍ കിട്ടി. ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തത് അന്ന് വിവാദമായിരുന്നു. ഇപ്പോള്‍ ഒരുപക്ഷേ ഐഎഫ്എഫ്‌കെ തിയതി അടുത്തതിനാലാകാം വീണ്ടും പഴയ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. എന്തായാലും ഇത് കഴിഞ്ഞ വിഷയമാണ്.’

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് സിനിമയുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സമൂഹമാധ്യമത്തിൽ ഇപ്പോഴും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. എന്നാല്‍ 2015ലെ 20-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 11 വരെയാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമാണ്. ഈ സമയത്ത് പിണറായി വിജയന്‍ ആയിരുന്നില്ല കേരളം ഭരിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരായിരുന്നു. 2016 മെയ് 25നാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ആദ്യ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

shortlink

Related Articles

Post Your Comments


Back to top button