
ചെന്നൈ: അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ബിഗ് ബോസ് തമിഴ് സീസണ് – 5ല്‍ രമ്യാകൃഷ്ണന്‍ അവതാരകയാകും. നടന് കമല്‍ഹാസനായിരുന്നു 2017 മുതല്‍ പരിപാടിയുടെ അവതരണം. എന്നാല്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പകരം രമ്യാകൃഷ്ണനെ നിശ്ചയിച്ചത്. രണ്ടാഴ്ച മാത്രമെ രമ്യാ ഉണ്ടാവുകയുള്ളു എന്നാണ് സൂചന.
നേരത്തെ വിജയ് സേതുപതി, സിമ്പു, ശ്രതിഹാസന് എന്നിവര്‍ അവതാരകരായി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. കൂടാതെ കമല്‍ തന്നെ സൂം കോളിലെത്തി പരിപാടി നിയന്ത്രിക്കുമെന്നും സംസാരമുണ്ടായിരുന്നു. ഏതായാലും രമ്യ എത്തുന്നതോടെ പുതിയ അഭ്യൂഹങ്ങള്‍ക്ക് ഇനി സാധ്യത ഇല്ല.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ചയിലെ എപ്പിസോഡ് അവതരിപ്പിക്കാന്‍ താരം എത്തും. 2019 ല്‍ ബിഗ് ബോസ് തെലുങ്ക് ഷോ ഗസ്റ്റ് ആയി അവതരിപ്പിച്ചിട്ടുള്ള താരം ചാനലിന്റെ ആവശ്യപ്രകാരം കമലിന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments