
പോയസ് ഗാര്ഡന്, എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവര്ക്കും ഓർമ വരിക തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആയിരിക്കും. ജയലളിതയുടെ ഒപ്പം പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് പോയസ് ഗാര്ഡന്. ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥാനമാണിത്. ഇവിടേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര.
രജനീകാന്തിനും ധനുഷിനും നിലവില്‍ ഇവിടെ വീടുകളുണ്ട്. പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം. കോടികള്‍ വിലമതിക്കുന്ന വീട്ഒ സ്വന്തമാക്കി, തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് നയൻതാര എന്നാണ് സൂചന. സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ഇപ്പോൾ ഒരുമിച്ചാണ് താമസം.
വിഘ്നേഷിന്റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന ‘നാനും റൗഡി താനി’ന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. സൗഹൃദം പ്രണയമായി മാറുകയായിരുന്നു. രജനീകാന്തിന്റെ നായികയായെത്തിയ അണ്ണാത്തെയാണ് നയന്‍താരയുടേതായി തിയറ്ററിലെത്തിയ അവസാന ചിത്രം.
Post Your Comments