പിന്നണി ഗായികയായി എത്തി പിന്നീട് ബിഗ് സ്ക്രീനിലേക്കും എത്തിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഡാന്‍സര്‍, മ്യൂസിക് കമ്പോസർ, മോഡല്‍ എന്നീ നിലകളിലും താരം അറിയപ്പെടുന്നു.
തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞ് നില്ക്കുന്ന ആന്‍ഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹന്‍ലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.
സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ നടി തന്റെ യാത്രയുടെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോളിതാ യാത്രകളേറെ ഇഷ്ടപ്പെടുന്ന ആന്‍ഡ്രിയ ഈജിപ്റ്റില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടയ്ക്ക് ആന്‍ഡ്രിയ സന്ദര്‍ശിച്ച മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മികള്‍ക്കും പിരമിഡുകള്‍ക്കും പേരുകേട്ട നാടാണ് ഈജിപ്ത്.
ഒട്ടക സവാരി നടത്തുന്ന ആന്‍ഡ്രിയ ജെര്‍മിയയുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു.
Post Your Comments