GeneralLatest NewsMollywoodNEWS

‘ഒരു ദൈവവും തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’: നടി മേഘ്‌ന

കുറച്ച്‌ സമയം സസ്‌പെന്‍സ് ഇട്ടതിന് ശേഷമായാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്.

മലയാളത്തിന്റെ പ്രിയതാരമാണ് നടി മേഘ്‌ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടെയാണ് ചിരഞ്ജീവിയുടെ മരണം. മേഘ്‌ന ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി മരണപ്പെട്ടത്.

ചിരു ആഗ്രഹിച്ചത് പോലെ ഒരു ആണ്‍കുഞ്ഞാണ് താരത്തിന് ജനിച്ചത് . തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവെന്ന് മേഘ്‌ന രാജ് പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിൽ കുഞ്ഞിനെക്കുറിച്ച്‌ താരം പങ്കുവച്ചത് ഇങ്ങനെ.. ‘ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല. എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’

read also: ‘പിണറായി എന്ന ശാപം ഒഴിഞ്ഞതോടെ സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു’: പ്രിയമാനസം വിവാദത്തിന്റെ സത്യാവസ്ഥ

‘8 മാസം ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം. ചിരു വീണ്ടും ജനിക്കുമെന്നായിരുന്നു ആരാധകരുടെ മെസ്സേജുകളിലെല്ലാം ഉണ്ടായിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ വാങ്ങുമ്ബോള്‍ ആണ്‍കുട്ടിയല്ല എന്ന് പറയല്ലേയെന്നായിരുന്നു താന്‍ ഡോക്ടറോട് പറഞ്ഞത്. കുറച്ച്‌ സമയം സസ്‌പെന്‍സ് ഇട്ടതിന് ശേഷമായാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്. മകനെ ആദ്യമായി കൈയ്യിലേക്ക് വാങ്ങിയ സമയം താന്‍ പൊട്ടിക്കരഞ്ഞ് പോയി ‘- മേഘ്‌ന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button