കോഴിക്കോട്ട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലി മരക്കാറിനെ കുറിച്ചാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ തികഞ്ഞ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തിന് ജാതിക്കും മതത്തിനും മുകളിലാണ് രാജ്യമെന്നും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2 ന് റിലീസ് ചെയ്യുന്നത്തിനു മുന്നോടിയായി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പ്രിയദർശന്റെ വാക്കുകൾ :
‘കുഞ്ഞാലി മരക്കാര്‍ ഒരു രാജ്യസ്നേഹിയാണ്. ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള സ്നേഹം. ഇതാണ് ഈ സിനിമയിലൂടെ ഞാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാറിന് അത് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് നമ്മള്‍ക്ക് മതത്തിനും ജാതിക്കുമെല്ലാം മുകളില്‍ രാജ്യത്തെ കാണാന്‍ സാധിക്കാത്ത്. സിനിമയില്‍ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ തന്നെയായിരിക്കണം.’
രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മരക്കാര്‍. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് തീരുമാനമായത്.
Post Your Comments