
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പ്രിയദര്ശന് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.’ നീയേ എന്‍ തായേ’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍ ആണ്.
സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്റെ രൂപത്തിലാണ് ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. നെടുമുടി വേണു ആണ് സാമൂതിരിയായി എത്തിരിക്കുന്നത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Post Your Comments