GeneralLatest NewsNEWS

‘കടമറ്റത്ത് കത്തനാര്‍’ പേര് വിവാദം: മറുപടിയുമായി ജയസൂര്യ

റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ‘കടമറ്റത്ത് കത്തനാര്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒന്നിൽ ജയസൂര്യ നായകനാകുമ്പോൾ മറ്റൊന്നിൽ ബാബു ആന്റണി നായകനാകുന്നു. ത്രിഡിയിൽ ഒരുക്കിയിരിക്കുന്ന ഇരു ചിത്രങ്ങളും 75 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇരു സിനിമകളുടെയും പേര് ഒന്നായതിനെ തുടർന്ന് വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. ഇപ്പോൾ ഈ വിവാദത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്ന് പറഞ്ഞ ജയസൂര്യ ഇതേ പേരില്‍ തന്നെ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല എന്ന് കൂട്ടിച്ചേർത്തു.

‘ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമ്മുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തു വരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഗോകുലം ഗോപാലനെ പോലൊരു നിര്‍മ്മാതാവ് എടുക്കുന്ന ചിത്രം ഊഹിക്കാവുന്നതേയുള്ളൂ’- ജയസൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button