കൊച്ചി : കൊച്ചിയിൽ പ്രമുഖ സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ആൻ്റണി പൊരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ആൻ്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും, ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ഉള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്.
Post Your Comments