വിവിധ പരമ്പരകളിലും സിനിമകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് ബിന്ദു രാമകൃഷ്ണന്‍. തമാശയായാലും വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ബിന്ദു രാമകൃഷ്ണന്‍. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ബിന്ദു രാമകൃഷ്ണന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാലാജി ശർമ്മയായിരുന്നു ഫേസ്ബുക്കിലൂടെ ബിന്ദു രാമകൃഷ്ണന്റെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
നേരറിയാന്‍ സിബി ഐയില്‍ മമ്മൂട്ടിയുടെ വില്ലത്തിയായാണ് ബിന്ദു രാമകൃഷ്ണന്‍ അഭിനയിച്ചത്. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് വില്ലത്തിയായി അഭിനയിച്ചതെന്ന ബാലാജി ശര്‍മ്മയുടെ ചോദ്യത്തിനുത്തരമായി ബിന്ദു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്
‘ഒരിക്കലും സംശയിക്കാത്ത ഒരാളെ വേണം. അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വന്നു. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു. ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്, ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം, അതാണ് ഈ കഥാപാത്രം നിങ്ങളെ ഏല്‍പ്പിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്’- ബിന്ദു പറഞ്ഞു.
ആ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നോ സീരിയലുകളില്‍ നിന്നോ തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു ബിന്ദു രാമകൃഷ്ണന്‍ പറഞ്ഞത്. ‘4 സീരിയലുകളില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു നേരറിയാന്‍ സിബി ഐയിലെ അവസരം ലഭിച്ചത്. അതോടെ ആ സീരിയലുകളില്‍ നിന്നെല്ലാം എന്നെ ഒഴിവാക്കി. ഇത് കഴിയുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു. ഹിറ്റായ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ അവസരങ്ങളൊന്നും പിന്നീട് അധികം ലഭിച്ചിട്ടില്ല. സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. നല്ലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണ്’- താരം കൂട്ടിച്ചേർത്തു.
Post Your Comments