പതിനഞ്ചാമത്തെ വയസ്സിൽ അഭിനയരംഗത്തേക്ക് വന്ന നടിയാണ് ഭാവന. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഭാവന 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
ഇനി സെലക്ടീവ് ആയ വേഷങ്ങൾ മാത്രമേ ചെയ്യൂ, അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് നടിയുടെ തീരുമാനം. ടൈംസ് ഇന്റര്‍നെറ്റിന് നല്കിയ അഭിമുഖത്തിലാണ് ഭാവന ഇത് വ്യക്തമാക്കിയത്.
ഭാവനയുടെ വാക്കുകൾ :
‘ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാൻ കടന്നു കഴിഞ്ഞു. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല . വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് ഞാൻ. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും’- ഭാവന പറഞ്ഞു.
കന്നഡ ചിത്രം ബജ്റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം
Post Your Comments