
തമിഴിലും തെലുങ്കിലും ഏറെ സിനിമകൾ ചെയ്ത് തെന്നിത്യ മുഴുവൻ ആരാധകരുള്ള നടിയാണ് തമന്ന. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.
തലയില്‍ കിരീടവും നിറയെ ആഭരണങ്ങളും അണിഞ്ഞ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇഡ്ഡലി, ദോശ, ചമ്മന്തി, വട തുടങ്ങിയവയാണ് താരം ആസ്വദിച്ച് കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെയാണ് തമന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ദേവതയെപ്പോലെ തന്നെയായിരുന്നു താരത്തിന്റെ ലുക്കും. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതാണെന്നും താരം കുറിക്കുന്നു.
Post Your Comments