ഗാനരചയിതാവ് ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട്. നിലവിൽ അദ്ദേഹത്തെ എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ശ്വാസതടസത്തെ തുടർന്ന് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 വയസ്സാണ്. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മലയാളം എന്നുമോർക്കുന്ന എണ്ണമറ്റ ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. പല ഈണങ്ങളിൽ, രുചിഭേദങ്ങൾക്കനുസരിച്ച് അദ്ദേഹം പാട്ടുകളെഴുതി. സംഗീതശുദ്ധമായ സാഹിത്യം ആ പാട്ടുകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ് ആരാധകർ.
Post Your Comments