GeneralLatest NewsNEWSTV Shows

ഞങ്ങളുടെ വീടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം, ഞങ്ങളില്‍ ആരോ പോകേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെ: ലക്ഷ്മിപ്രിയ

ആക്സിഡന്റ് ആണെങ്കിലും വളരെ നല്ല മരണമായിരുന്നു അത്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മിപ്രിയ. സസ്‌നേഹം എന്ന സീരിയലിലെ ശ്രദ്ധനേടുന്ന ലക്ഷ്മിപ്രിയ തന്റെ പ്രിയപ്പെട്ട ജാനിയെ കുറിച്ചു തുറന്നു പറയുന്ന വാക്കുകൾ ശ്രദ്ധനേടുന്നു.

താരം പറയുന്നതിങ്ങനെ.. ‘ഞങ്ങളുടെ വീട്ടിലെ ജര്‍മന്‍ ഷെപ്പേഡിന്റെ പേരാണ് ജാനി. ആദ്യത്തെ ജാനി ചത്തുപോയി. ഞങ്ങളുടെ വീടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം. അങ്ങനെ മറ്റൊന്നിനെ വാങ്ങിച്ചു. ജാനിയുടെ ഓര്‍മ്മയ്ക്ക് ഇതിനും ജാനി എന്ന് തന്നെ പേരിട്ടു. 7 വയസ്സുള്ളപ്പോഴാണ് ഫസ്റ്റ് ജാനി മരിച്ചത് . ആക്സിഡന്റ് ആണെങ്കിലും വളരെ നല്ല മരണമായിരുന്നു അത്. ബ്ലഡ് ഒന്നും പോയിരുന്നില്ല. ഞങ്ങളില്‍ ആരോ പോകേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ആ മരണം. നല്ല അനുസരണ ഉണ്ടായിരുന്നു ജാനിക്ക്. പൊതുവേ കൂട്ടില്‍ ഒന്നും ഇടാറില്ല . വീട്ടില്‍ ആരെങ്കിലും വന്നാല്‍ പറഞ്ഞാല്‍ മേലോട്ട് കയറി പൊയ്ക്കോളും. അതുപോലെ ഞങ്ങള്‍ വര്‍ഷത്തില്‍ മൂന്നു തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ പോയി തിരിച്ചു വരുന്നതുവരെ ജാനി ഫുഡ് ഒന്നും കഴിക്കില്ല അതിന്റെ ഒരു ശീലമാണ് അത്.’

shortlink

Related Articles

Post Your Comments


Back to top button