Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

100 കോടിയിലേക്കുള്ള കുതിപ്പ്: 75 കോടി ക്ലബിൽ ഇടം പിടിച്ച് കുറിപ്പ്, സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ

തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ‘കുറുപ്പ്’ ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുന്ന കുറുപ്പ് മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകർത്ത് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചത്രം 75 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയ വിവരം പങ്കുവെക്കുകയാണ് ചത്രത്തിന്റെ നിര്‍മാതാവും നടനുമായ ദല്‍ഖര്‍ സല്‍മാന്‍.

Also Read:വീട്ടില്‍ തിരിച്ചെത്തിയ പോലെ: പ്രിയപ്പെട്ട നടനും സംവിധായകനുമൊപ്പം കാളിദാസ് ജയറാം

‘ചിത്രം 75 കോടി കടന്നു, എല്ലാ പ്രേക്ഷകർക്കും നന്ദി മാത്രം. നിങ്ങൾ ഞങ്ങളെ സ്നേഹത്താൽ ചൊരിഞ്ഞു’, ദുൽഖർ സൽമാൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ കുറിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററില്‍ 35000 ഷോ കടന്നുവെന്ന പോസ്റ്ററും നടൻ പങ്കുവച്ചു. റിലീസ് ചെയ്ത് 5 ദിവസങ്ങൾക്കുള്ളിൽ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.

‌കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.‌

shortlink

Related Articles

Post Your Comments


Back to top button