കൊച്ചി: ഹലാൽ വിവാദത്തിന് പിന്നാലെ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നുണ്ടെന്നാരോപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി രംഗത്ത്. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി പന്നിയിറച്ചി വിളമ്പാൻ ഡി.വൈ.എഫ്.ഐയ്ക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളി സ്വീകരിച്ച് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് സംഘടന പന്നിയിറച്ചി വിളമ്പി. എന്നാൽ, അതേ പന്നിയിറച്ചി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വിളമ്പിയോ എന്നാണ് പേരടി തന്റെ ഫേസ്‌ബുക്കിലൂടെ ചോദിച്ചു.
ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടുവെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ലെന്നും ഹരീഷ് പറയുന്നു. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണെന്നും അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണെന്നും ഹരീഷ് പരിഹസിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം.
Post Your Comments