തിരുവനന്തപുരം: നീണ്ടനാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ അനുപമയ്ക്ക് തന്റെ മകനെ ഇന്നലെയാണ് തിരികെ കിട്ടിയത്. ശിശുക്ഷേമം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തു നല്‍കുകയും, ഈ കുഞ്ഞിനെ തിരികെ കിട്ടാന്‍ ധൈര്യസമേതം ഇടപെട്ട അനുപമയെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടി രഞ്ജിനി. കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ കാട്ടിയ ധൈര്യം അപാരമാണെന്ന് നടി പറയുന്നു.
സംരക്ഷണമൊരുക്കേണ്ട സ്ഥാപനങ്ങളേക്കാള്‍ കാര്യക്ഷമമായി ഇടപെട്ടത് മാധ്യമങ്ങളാണെന്നും നടി പറഞ്ഞു. ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും മേലധികാരികള്‍ രാജിവെക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇവരുടെ പിടിപ്പുകേട് നിമിത്തം, ദത്തെടുത്ത കുഞ്ഞിനെ നഷ്ടമായി കടുത്ത ഹൃദയവേദന അനുഭവിക്കുന്ന ആന്ധ്രയിലെ മാതാപിതാക്കളെ ഓർത്ത് വിഷമമുണ്ടെനും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. മാപ്പുപറച്ചിലും നഷ്ടപരിഹാരവും മതിയായ പരിഹാരമല്ലെന്നും ആന്ധ്രയിലെ ദമ്പതികൾക്ക് ശാന്തി ലഭിക്കാനായി പ്രാര്‍ഥിക്കുന്നുവെന്നും രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അനുപമ പറഞ്ഞു. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക. തന്റെ മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതികൾക്ക് അനുപമ നന്ദി പറഞ്ഞു. നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും അനുപമ പറഞ്ഞു.
Post Your Comments