നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.
തൊണ്ണൂറുകളുടെ അവസാനത്തിൽ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ശേഷം നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്. ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായിക നടിയായിരുന്നു ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണി എന്ന നായിക നടി മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണി തിരിച്ച് വരവിനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് പിതാവിന്റെ വേർപാട്.
Post Your Comments