കേരളത്തിലുള്ള നിരാലംബരായ പെൺകുട്ടികൾക്ക് പ്രതീക്ഷ നല്‍കുന്നതാണ് ‘കാവല്‍’ എന്ന സിനിമയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി മരണം വരിച്ച വിസ്മയ, ഉത്ര തുടങ്ങിയവരെ പോലെ നിരാലംബരായ ഒരുപാടു പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ടെന്നും ഇവരെയെല്ലാവരെയും സംരക്ഷിക്കാന്‍ സാധിക്കുമെന്നല്ല, കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ഗള്‍ഫില്‍ കാവല്‍ റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയായി മരണം വരിച്ച വിസ്മയ, ഉത്ര തുടങ്ങിയവരെ പോലെ നിരാലംബരായ ഒരുപാടു പെൺകുട്ടികൾ ഉണ്ട്. നിസ്സഹായരായവർ. അവർക്ക് എല്ലാവർക്കും സംരക്ഷണം നൽകാൻ സാധിക്കുമെന്നല്ല ഞാൻ പറയുന്നത്. പക്ഷെ, അവർക്കെല്ലാം കാവലായി എന്നുമുണ്ടാകണം എന്നാണു എന്റെ ആഗ്രഹം. സിനിമ, സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലയാണ്. അതിനാൽ ‘കാവല്‍’ ഇത്തരം പെൺകുട്ടികൾക്ക് പ്രതീക്ഷകള്‍ നൽകും’, സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി നായകനാകുന്ന കാവല്‍ കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. നിധിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments