ഗുരുതര കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി കെപിഎസി ലളിത കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഡിസ്ചാർജ് ആയ നടിക്ക് പ്രാർത്ഥനയുമായി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. നടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഇന്നലെയാണ് ഡിസ്ച്ചാർജ് ചെയ്തത്.
‘എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ അമ്മയായിരുന്നു.. അമ്മൂമ്മയായിരുന്നു..എന്ന് പറഞ്ഞു വരാൻ കുറെ മഹത്തുക്കളും..നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്! എല്ലാ കലാകാരന്മാരുടെയും ഗതികേടാണത്! മനം കവർന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാർത്ഥനകൾ’, കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:‘കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ’: ചിത്രം പങ്കിട്ട് ജയസൂര്യ
തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങള്‍ക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. സർക്കാരിനെ അനുകൂലിച്ച പി ടി തോമസ് എംഎൽഎയ്ക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാകര പക്ഷം അനുകൂലികൾ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തിയിരുന്നു.
Post Your Comments