CinemaGeneralLatest NewsMollywoodNEWS

ഒന്ന് രണ്ടു വാക്കുകള്‍ അതിരു കടന്നു, പക്ഷെ തെറിയുടെ പേരിൽ ചുരുളി കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകും: സീനത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘ചുരുളി’യിൽ തെറി കൂടുതലാണെന്നും ഇത്തരം ഭാഷ ഭാവിയിൽ അപകടം സൃഷ്ടിക്കുമെന്നും ആരോപിച്ച് കോൺഗ്രസ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ചുരുളിക്കെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി സീനത്ത്. താന്‍ സിനിമ കണ്ടുവെന്നും തെറിയുടെ പേരില്‍ ചുരുളി കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകുമെന്നും സീനത്ത് പറഞ്ഞു. സിനിമയില്‍ തെറിപറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിന്നവരാണ് ഏറ്റവും വലിയ തെറ്റ് ചെയ്യുന്നത് നടി ആരോപിച്ചു.

സീനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചുരുളി കണ്ടു. വാട്‌സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴകേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്ന സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന് ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു അതുകൊണ്ട്തന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാന്‍ ശ്രമിച്ചു. സിനിമയുടെ തുടക്കത്തില്‍ പറയുന്ന നമ്പുതിരിയുടെയും മാടന്റെയും കഥയും വിടാതെ മുറുക്കെ പിടിച്ചു കൊണ്ടു ഞാന്‍ ഷാജീവന്‍, ആന്റണി എന്ന ആ രണ്ടു പോലീസുകാര്‍ക്കൊപ്പം ചുരുളിയിലേക്ക് പോയി .റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലെക്കുള്ള യാത്ര. ജീപ്പിന്റെ ഡ്രൈവര്‍ ശാന്തനായ ചെറുപ്പകാരന്‍. യാത്രക്കാരായവട്ടെ പാവം കുറെ നാട്ടുംപുറത്തുകാര്‍ കളിയും ചിരിയും വര്‍ത്താനവുമായി ഉള്ള യാത്ര.

Also Read:ഗാങ്സ്റ്റർമാരുടെ ജീവിതം, ഭയവും ആകാംക്ഷയും നിറച്ച് ഉടുമ്പ് ടീസർ

ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോള്‍ ജീപ്പില്‍ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോള്‍ മനസ്സിലായി ഇതൊരു വേറെ ലെവല്‍ ലോകമാണ് കാണാന്‍ പോകുന്നതെന്ന് കാണുന്നതെന്നും . പിന്നീട് ഞാന്‍ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു ശെരിക്കും പറഞ്ഞാല്‍ ആ സിനിമ തീരുന്നവരെ ഞാന്‍ മറ്റൊരു ലോകത്തു എത്തിപ്പെട്ടു . ഒരുപാട് ക്രിമിനലുകളുടെ നടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന പോലെ. പലതരം കുറ്റവാളികള്‍ ഒരുമിച്ചുച്ചേര്‍ന്ന ഒരിടം അവരുടെ അനുവാദം ഇല്ലാതെ ആര്‍ക്കു അവിടം വിട്ട് പോകാന്‍ പറ്റില്ലെന്ന് ആ പാലം കടന്നപ്പോള്‍ തന്നെ കൂടെ ഉള്ള യാത്രകാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനം വരെ നമ്പുരിയെയും നമ്പുരി തലയില്‍ ഏറ്റിനടന്ന മാടനെയും നമ്മള്‍ ഓര്‍ക്കണം എന്നാലേ കഥയിലെ പൊരുള്‍ മനസിലാകൂ. ഏതാണ് നമ്പുരി തലയില്‍ ഏറ്റിയ മാടന്‍ എന്ന് സൂപ്പര്‍. സിനിമ തീര്‍ന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാന്‍ പറ്റാതെ ഞാന്‍ ആ കുറ്റവാളികളുടെ നടുവില്‍ പെട്ട ഒരു അവസ്ഥ. അതാണ് ചുരുളി. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല അവരില്‍ ഒരാളായി ജീവിക്കും അതെ പറ്റു. ഇനിയും അവിടെ പോലീസ്‌കാര്‍ വരും മാടനെ തലയില്‍ ചുമന്നു മാടന്‍ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞു നടക്കുന്ന നമ്പുരിയെപോലെയുള്ള പോലീസ് വരും. വീണ്ടും വീണ്ടും കഥ തുടരും. അതാണ് ചുരുളി. ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പര്‍. അഭിനനയിച്ചവര്‍ എല്ലാവരും മനോഹരമായി. എന്തിനു രണ്ടോ മൂന്നോ സീനില്‍ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്റണിയെ ചികില്‍സിച്ച പുരുഷന്റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമക്കു വലിയ കരുത്തു നല്‍കി. ജോജോസൗബിന്‍ വിനയ് ഫോര്‍ട്ട്‌ചെമ്പന്‍ വിനോദ് ജാഫര്‍ ഇടുക്കി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Also Read:‘കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത വണ്ടി ശരി, ഞങ്ങള്‍ ചെയ്തത് തെറ്റ്’ : എം വി ഡിയ്ക്കെതിരെ ഇ ബുള്‍ ജെറ്റ്

ഒന്നുകൂടി പറയട്ടെ ഇതൊരുതെറിപറയുന്ന സിനിമയായി മാത്രം കാണാതെ തീര്‍ച്ചയായും എല്ലാവരും കാണണം . പിന്നെ കുട്ടികള്‍ക്ക് ഒപ്പം ഇരുന്നു കാണാമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയില്‍ ആവശ്യാമോ? സെന്‍സര്‍ പ്രശ്‌നം ആയില്ലേ? ഈ ചോദ്യങ്ങള്‍ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂര്‍ത്തി ആയവര്‍ക്ക് കാണാന്‍ വേണ്ടി തന്നെയാണ് ഈ സിനിമ സ്‌ക്രീനില്‍ എഴുതി വച്ചിട്ടുണ്ട് (a)എന്ന്. സിനിമയില്‍ തെറിപറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിന്നത് അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്. സിനിമയെക്കാള്‍ വേഗത്തില്‍ അവരാണ് ഇത് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നത്.. ഇതില്‍ തെറി പറയുന്നവര്‍ എല്ലാവരും ക്രിമനല്‍സ് ആണ്. പിന്നെ എന്തിനാണ് പോലീസുകാര്‍ തെറിപറഞു എന്ന് ചോതിച്ചാല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാന്‍ അവരെ മാനസ്സികമായി കീഴ്‌പ്പെടുത്താന്‍ അവരെക്കാള്‍ വലീയ തെറി പോലീസിന്നു പറയേണ്ടി വരും. അതാണ് പോലിസ്. ചുരുളിക്കാര്‍ പറയുന്ന തെറി ഒന്ന് രണ്ടു വാക്കുകള്‍ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാല്‍ തെറിയുടെ പേരില്‍ ചുരുളി കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ.

shortlink

Related Articles

Post Your Comments


Back to top button