മികച്ച അഭിപ്രായം നേടി തിയറ്ററുകൾ കീഴടക്കി യാത്ര തുടരുകയാണ് ‘ജാൻ എ മൻ’. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്. ടൊവിനോ തോമസ്, അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
സംവിധായകൻ ജീത്തു ജോസഫ് ‘ജാൻ എ മൻ’ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ‘ഒരുപാട് പോസിറ്റീവ് റിവ്യൂ കണ്ടാണ് ജാൻ എ മൻ കാണാൻ പോയത്. വളരെ രസകരമായ സിനിമയാണ് ഇത്. മുഴുവൻ ടീമിനും അഭിനന്ദനം’ എന്നുമാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘ജാന്‍ എ മന് ഷൂട്ടിംഗ് തുടങ്ങിയ അന്നു മുതല്‍ ഇതിനെക്കുറിച്ച് ബേസിലില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒടുവില്‍ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. മുഴുവൻ ജാന്‍ എ മന് ടീമിനും അഭിനന്ദനങ്ങൾ’ എന്ന കുറിപ്പോടെ ‘നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്’ എന്ന് പറഞ്ഞ് ബേസിലിനെ ടാഗ് ചെയ്ത് ആണ് ടോവിനോ പോസ്റ്റ് ചെയ്തത്.
‘ചിരി, ചിന്ത ചിരി അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അത് നന്നായി കാപ്ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോൾ, അത് ഒരു വിരുന്ന് ആണ്!’- അജു വർഗീസ് കുറിച്ചു.
‘നന്നായി എഴുതി, മികച്ച രീതിയില്‍ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സൂപ്പര്‍ സ്മാര്‍ട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളില്‍ മാത്രമാണ് നടക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍’ – രഞ്ജിത്ത് ശങ്കര്‍ കുറിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബേസില്‍ ജോസഫ്, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പിൽ അശോകന് എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം വിഷ്ണു തണ്ടാശേരി ആണ്.
Post Your Comments