GeneralLatest NewsNEWS

‘വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു, പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല’: വിവാഹ വാർഷികത്തിൽ ശില്‍പ്പ ഷെട്ടി

മുംബൈ : സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്ന താരകുടുംബമാണ് നടി ശില്‍പ ഷെട്ടിയുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ജീവിതം ആഘോഷകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ അറസ്റ്റ്. ഇതോടെ ശില്‍പ്പ ഷെട്ടിയുടെ ദാമ്പത്യ ജീവിതം ഇനി എന്താവും എന്ന വിഷയത്തില്‍ ബോളിവുഡില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയിൽ വൈറലാവുന്നത് ശില്‍പ ഷെട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടിയുടേയും രാജ് കുന്ദ്രയുടേയും 12ാം വിവാഹ വാര്‍ഷികദിനത്തിൽ ഹൃദയ സ്പര്‍ശിയായ പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ വിവാഹമോചനം കേവലം ഗോസിപ്പ് മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിവാഹ ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചാണ് ശില്‍പ്പയുടെ പോസ്റ്റ്.

‘പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം… ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ല സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്നേഹത്തില്‍ വിശ്വസിക്കാനും.. ദൈവം കാണിച്ച വഴിയില്‍ എപ്പോഴും… എന്നും എല്ലാം ദിവസവും… പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല…വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍…ചിരികള്‍.. നാഴിക കല്ലുകള്‍.. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍.. നമ്മുടെ കുട്ടികള്‍… ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി’- എന്നാണ് ശില്‍പയുടെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments


Back to top button