‘പ്രണയം മനോഹരമാണെന്ന് കരുതിയത് കൊണ്ട് എല്ലാവരും അറിയാന്‍ ആഗ്രഹിച്ചു’: രകുല്‍ പ്രീത് സിംഗ്

തെന്നിന്ത്യൻ നടിയും മോഡലുമായ രകുല്‍ പ്രീത് സിംഗ് നടനും നിര്‍മാതാവുമായ ജാക്കി ബഗ്‌നാനിയുമായുള്ള പ്രണയ ബന്ധം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് രകുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയ ബന്ധം തുറന്ന് പറഞ്ഞത്.

എന്നാൽ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കല്യാണം എപ്പോഴാണെന്ന അവതാരകന്റെ ചോദ്യത്തിന് തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്നായി അവതാരകന്റെ ചോദ്യം. അതിന് നടിയുടെ മറുപടി ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

‘ഒരു സെലിബ്രിറ്റി താരത്തിന്റെ ജീവിതം എപ്പോഴും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. അത് പൊതു വ്യക്തിത്വത്തിന്റെ മറുവശമാണ്. എന്നിരുന്നാലും അത്തരം ചൂഴ്ന്നുള്ള പരിശോനകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കാന്‍ അനുവദിയ്ക്കില്ല. തന്നെ സംബന്ധിച്ച് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. ക്യാമറയ്ക്ക് പിന്നില്‍ തന്റെ സ്വകാര്യ ജീവിതമാണ് എന്നതില്‍ വിശ്വസിക്കുന്ന ആളാണ്. പിന്നെ ജാക്കിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ കാരണം അത് മനോഹരമാണെന്ന് കരുതിയത് കൊണ്ടാണ്. അത് എല്ലാവരും അറിയാന്‍ ആഗ്രഹിച്ചു’- രകുല്‍ പ്രീത് പറഞ്ഞു.

 

 

Share
Leave a Comment