സാമന്ത – നാഗ ചൈതന്യ വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹ മോചനവാര്‍ത്തയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. അടുത്തിടെയാണ് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഭര്‍ത്താവ് നിക് ജോസിന്റെ പേര് നീക്കം ചെയ്തത്. ഇതോടെ ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
പ്രിയങ്ക വിവാഹ ശേഷം ‘പ്രിയങ്ക ചോപ്ര ജോനാസ്’ എന്നാക്കിയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേര്. ഇപ്പോള്‍ ‘ജോനാസ്’ എന്ന പേരാണ് നീക്കം ചെയ്തിരിക്കുന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ‘പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’- മധു ചോപ്ര പറഞ്ഞു.
താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2017 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ ചര്‍ച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു.
2018 ഡിസംബര്‍ 1, 2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്.
Post Your Comments