‘കുറുപ്പ് കാര്‍’ വിവാദത്തില്‍ മല്ലു ട്രാവലര്‍ക്ക് മറുപടിയുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ പോസ്റ്റര്‍ പതിപ്പിച്ച കാര്‍ രംഗത്തിറക്കിയതിനെ വിമര്‍ശിച്ചാണ് മല്ലു ട്രാവലര്‍ രംഗത്ത് വന്നത്.
‘സിനിമാ പ്രമോഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ് എടുക്കാത്തത്’ എന്നായിരുന്നു മല്ലു ട്രാവലറുടെ ചോദ്യം. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലെന്നും എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ടെന്നുമാണ് ഇദ്ദേഹം പോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ മല്ലുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാറില്‍ സ്റ്റിക്കറൊട്ടിച്ച് നിരത്തില്‍ ഇറക്കിയത് നിയമപ്രകാരം പണം നല്‍കിയാണെന്നാണ് ഇവർ പറഞ്ഞു. പാലക്കാട് ആര്.ടി.ഒ ഓഫീസില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം റോഡില്‍ ഇറക്കിയത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Post Your Comments