ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആൻറണി. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, കുമ്പളങ്ങി നൈറ്റ്‌സ്, തമാശ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നിവിൻ പോളിയുടെ കനകം കാമിനി കലഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് എന്ന് പറയുന്ന നടി സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. റെഡ് എഫ് എമ്മിലെ അഭിമുഖത്തിലാണ് അഭിനയ ജീവിതത്തെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെ കുറിച്ചും മനസ്സു തുറന്നിരിക്കുന്നത്. ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ഗ്രേസ് ആൻറണിയുടെ മറുപടി.
ഗ്രേസിന്റെ വാക്കുകൾ :
‘ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ എനിക്ക് അരക്ഷിതത്വം അനുഭവപ്പെടാറുണ്ട്. സിനിമ തനിയ്ക്ക് പറ്റിയ പണിയല്ല എന്നും പറഞ്ഞവരുണ്ട്. അങ്ങനെ പറയുന്നവരോട് ‘പോയി പണിനോക്കാന്‍’ പറയും.
ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ. നല്ല സിനിമകളും കഥാപാത്രങ്ങളും ധാരാളം ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ ആരോടും അവസരം ചോദിക്കാറില്ല. ചെയ്യുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ അവസരം കിട്ടും’- ഗ്രേസ് പറഞ്ഞു. കനകം കാമിനി കലഹത്തിന് ശേഷം പത്ത് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും ഗ്രേസ് ആൻറണി കൂട്ടിച്ചേര്‍ത്തു.
Post Your Comments