GeneralLatest NewsNEWS

‘കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത വണ്ടി ശരി, ഞങ്ങള്‍ ചെയ്തത് തെറ്റ്’ : എം വി ഡിയ്ക്കെതിരെ ഇ ബുള്‍ ജെറ്റ്

വാഹനം മോഡിഫൈ ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ വലിയ ചര്‍ച്ചയായ സംഭവമാണ് യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടേത്. ഇപ്പോള്‍ കുറുപ്പ് സിനിമയുടെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കാര്‍ മോഡിഫൈ ചെയ്തതിനെകുറിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് സഹോദരന്മാര്‍.

എം വി ഡിയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും, കുറുപ്പിന്റെ പ്രമോഷന് ചെയ്ത വണ്ടി ശരിയും തങ്ങള്‍ ചെയ്തത് തെറ്റുമായത് എങ്ങനെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ച ഇ ബുള്‍ ജെറ്റ് ഇതിനെതിരെ ഇന്ന് രാത്രി 9 മണിക്ക് ശക്തമായി പ്രതികരിക്കുമെന്നും വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

‘എം വി ഡി ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ്. പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്, കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല.

സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗര്‍മാര്‍ എന്തു ചെയ്താലും അത് നിയമ വിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല. ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു.

എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.’

അതേസമയം, നിയമപ്രകാരമുള്ള പണം അടച്ചതിനു ശേഷമാണ് വാഹനത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചതെന്നും പാലക്കാട് ആര്‍ ടി ഒ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാണെന്നും കുറിപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button