കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് മര്യാദ കേടും പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ല എന്നാണ് കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും തിരിച്ചറിയേണ്ടതെന്നും നിലവിൽ രാജ്യത്തിന്റെ ഭരണഘടനയെ പോലും കബളിപ്പിചാണ് ചുരുളി ജനങ്ങളുടെ മുന്നിലേക്കെത്തിയതെന്നും അഖിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മലയാള സിനിമ നില നിന്നത് മഹാരഥന്മാരായ കലാകാരന്മാരുടെ സമൂഹത്തോടുള്ള പ്രതിബന്ധത കൊണ്ട് കൂടിയാണെന്നും മലയാള സിനിമയിലെ മുൻകാല സംവിധായകർ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ഈ രൂപേണ സിനിമകൾ എടുത്തിരുന്നെങ്കിൽ ഇന്ന് മലയാള സിനിമ എന്നൊരു മേഖല ഉണ്ടാവുമായിരുന്നോ എന്നും അഖിൽ ചോദിക്കുന്നു. ബുദ്ധിജീവി എന്നത് മറ്റൊരാൾക്ക് മനസിലാകാത്ത കാര്യങ്ങൾ പറയുക എന്നതിതല്ലെന്നും വളരെ ലളിതമായി ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നതാവണം മെന്നും അഖിൽ പറയുന്നു.
‘സന്തോഷ് പണ്ഡിറ്റ് എടുത്ത സിനിമയിൽ പോലും സഭ്യേതരമല്ലാത്ത ചേരുവകൾ ആയിരുന്നോ.. എന്നിട്ടും ആരെങ്കിലും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നുണ്ടോ.
അതേ സമയം അയാളുടെ സിനിമകളുടെ ശകലങ്ങൾ കേരളത്തിൽ പ്രചരിച്ചില്ലേ..?
അയാളുടെ സിനിമകൾ കാണാൻ യൂ ട്യൂബിൽ കാഴ്ചക്കാർ ഉണ്ടായില്ലേ..?
ഉണ്ടാവും എന്തിനും ഏതിനും ഒരു വിഭാഗം പേർ ഉണ്ടാവും..’ അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ
നമ്മുടെ രാജ്യത്ത് പ്രദർശിപ്പിക്കാൻ പാടില്ല എന്ന കാരണത്താൽ നിരവധി ചിത്രങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ട്.. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് മര്യാദ കേടും പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ല എന്നാണ് കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും തിരിച്ചറിയേണ്ടത്.. സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് നൽകുന്നത് പോലും ഉപാധികളോടെ ആണ്..നിലവിൽ രാജ്യത്തിന്റെ ഭരണഘടനയെ പോലും കബളിപ്പിചാണ് ചുരുളി ജനങ്ങളുടെ മുന്നിലേക്കിയത് എന്നത് സെൻസർ ബോർഡിൽ നിന്നുള്ള ഈ മറുപടി വ്യക്തമാക്കുന്നു.. ഞാൻ ആണ് ലോകം എന്ന് കരുതി ജീവിക്കുന്ന വിഡ്ഢികൾക്കായിട്ടാണ് ഞാൻ പോസ്റ്റ് പങ്ക് വെയ്ക്കുന്നത്.. മലയാള സിനിമ നില നിന്നത് മഹാരഥന്മാരായ കലാകാരന്മാരുടെ സമൂഹത്തോടുള്ള പ്രതിബന്ധത കൊണ്ട് കൂടിയാണ്.. സാംബശിവന്റെ കല അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യം ആയിരുന്നു..
KPAC യുടെ നാടകങ്ങൾ അത്തരത്തിലുള്ളവ ആയിരുന്നു..
ചുരുളിയിലെ പോലെ ഉള്ള പദ പ്രയോഗങ്ങൾ കല എന്ന പേരിൽ സാംബശിവൻ വിളിച്ചു കൂവിയാൽ ആരെങ്കിലും അദ്ദേഹത്തെ അംഗീകരിക്കുമോ.. KPAC എന്ന നാടക ട്രൂപ്പ് ആദ്യ പ്രദർശനത്തോടെ കാണികൾ അടിച്ചു തകർക്കില്ലായിരുന്നോ.. രാമുകര്യാട്ടും ,അരവിന്ദനും, അടൂരും, പദ്മരാജനും ,കെജി ജോര്ജും, ഭരതനും ശശികുമാരും ,ഐ വി ശശിയും ,എം ടി യും, പ്രിയദർശനും ,സത്യൻ അന്തിക്കാടും ,ശ്രീനിവാസനും,ലോഹിതദാസും ,ജോഷിയും തുടങ്ങി നമ്മളെ സിനിമയിലേക്ക് നയിച്ച കലാകാരൻമാർ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ഈ രൂപേണ സിനിമകൾ എടുത്തിരുന്നെങ്കിൽ ഇന്ന് മലയാള സിനിമ എന്നൊരു മേഖല ഉണ്ടാവുമായിരുന്നോ..? സന്തോഷ് പണ്ഡിറ്റ് എടുത്ത സിനിമയിൽ പോലും സഭ്യേതരമല്ലാത്ത ചേരുവകൾ ആയിരുന്നോ..ആരെങ്കിലും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നുണ്ടോ.. അതേ സമയം അയാളുടെ സിനിമകളുടെ ശകലങ്ങൾ കേരളത്തിൽ പ്രചരിച്ചില്ലേ..? അയാളുടെ സിനിമകൾ കാണാൻ യൂ ട്യൂബിൽ കാഴ്ചക്കാർ ഉണ്ടായില്ലേ..?
‘നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സാക്ഷരതയെയും വെല്ലുവിളിച്ച സിനിമയാണ് ചുരുളി’: സജി നന്ത്യാട്ട്
ഉണ്ടാവും എന്തിനും ഏതിനും ഒരു വിഭാഗം പേർ ഉണ്ടാവും.. ഇവിടെ എന്തും കാണിക്കാം എങ്കിൽ എന്ത് കൊണ്ടാണ് നിരവധി porn സൈറ്റുകൾ സർക്കാർ നിരോധിച്ചത്.. കുട്ടികളുടെ porn കാണുന്ന ആൾക്കാരെ നിരീക്ഷിച്ചു സൈബർ പോലീസ് പൊക്കുന്നത്.. 18 വയസിന് മുകളിലുള്ളവർ കണ്ടാൽ പോരെ എന്ന് ചോദിക്കുന്നത് 18 വയസ് കഴിഞ്ഞാൽ എന്തുമാകാം എന്ന അര്ഥത്തിലാണോ..? 18 വയസ് കഴിഞ്ഞവർ കാണുന്ന ദൃശ്യത്തിൽ പോലും സെൻസർ ബോർഡിന് വ്യക്തമായ ഉപാധികൾ ഉണ്ട് എന്ന് തിരിച്ചറിയുക..
ഇവിടെ ആർക്കും സിനിമ എടുക്കാം അത് എടുക്കുന്നവരുടെ സ്വാതന്ത്ര്യം ആണ്.. അവരുടെ കാഴ്ച്ചപ്പാടുകൾ ആണ്.. ശങ്കർ എന്ന സംവിധായകൻ വാണിജ്യ നിലവാരത്തിൽ ഉന്നതി പുലർത്തിയ മുതൽവൻ,ഇന്ത്യൻ,അന്യൻ തുടങ്ങിയ സിനിമകളിൽ പോലും സാമൂഹിക വ്യവസ്ഥിതിയെ എത്ര മനോഹരമായി കാണിച്ചു..അത്തരം തിന്മകൾക്കെതിരെ സംവിധായകന്റെ പോരാട്ടം കൂടിയായി മാറി സിനിമ..
എന്നാൽ സമൂഹത്തിലേക്ക് പ്രചരിക്കുന്ന ഒരുത്പന്നം ഗുണമോ ദോഷമോ എന്ന വിഷയത്തിൽ ഒരു ചര്ച്ച നടക്കേണ്ട എന്നാണ് കുറെ കലാ സ്നേഹികളുടെ വാദം..അത്തരക്കാർ അവരുടെ ലോകം വിട്ട് പുറത്തേക്കൊന്ന് നോക്കണം.. ഈ വിഷയത്തിൽ ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ കഴിവോ കഴിവ് കേടോ അല്ല നമ്മുടെ വിഷയം.. അദ്ദേഹം നാളെ ദോഷകരമല്ലാത്ത സിനിമ എടുത്താൽ കാണും കൈയടിക്കും.. പക്ഷെ ആ പ്രോത്സാഹനം ഈ സിനിമയ്ക്ക് ഞാൻ നൽകുന്നില്ല എന്ന് മാത്രം..
അതായത് ഒരാൾ എന്നോട് ചോദിക്കുന്നു.. ആത്മാവും ശരീരവും ക്രോഡീകരിച്ച് കിടക്കുന്ന ദേഹത്തിൽ ആത്മാവിനെ ബലപ്പിക്കാൻ ശരീരത്തെയും ബലപ്പിക്കേണ്ടിയിരിക്കുന്നു..ബലപ്പിക്കാൻ ആവശ്യമായ രാസ വസ്തുക്കൾ വല്ലോം ഉണ്ടോ..? മനസിലായില്ലേ… ചോറ് വല്ലോം ഇരിപ്പുണ്ടോ എന്ന്..? ബുദ്ധിജീവി എന്നത് മറ്റൊരാൾക്ക് മനസിലാകാത്ത കാര്യങ്ങൾ പറയുക എന്നതിതല്ല.. വളരെ ലളിതമായി ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നതാവണം..
Post Your Comments