GeneralLatest NewsNEWS

ഗോവ ചലച്ചിത്രമേളയില്‍ താരത്തിളക്കമായി ഫാമിലി മാന്‍ ടീമിനൊപ്പം സാമന്ത

ഗോവ : ഗോവയില്‍ പുരോഗമിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അതിഥിയായി നടി സാമന്ത. വെബ് സീരീസ് ഫാമിലി മാന്‍ 2 ന്റെ സംഘത്തിനോടൊപ്പമാണ് നടി 52-ാമത് ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയത്. ഐഎഫ്എഫ്ഐയിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ നായികയാണ് സാമന്ത.

നടിക്കൊപ്പം ഫാമില മാന്റെ സംവിധായകരായ രാജ് നിധിമൊരുവും ഡി.കെ കൃഷ്ണയും അതിഥിയായി എത്തിയിരുന്നു. സീരിസിലെ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മനോജ് ബാജ്പെയി എത്തിയില്ലെങ്കിലും വീഡിയോ കോളിലുടെ ഫാമിലി മാന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.

ഐഎഫ്എഫ്ഐയില്‍ പങ്കെടുത്ത ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കുകയും ചെയ്തു. ‘മാറ്റങ്ങൾ വരുത്തിയവര്‍ക്കൊപ്പം’എന്ന് അടികുറുപ്പ് നല്‍കിയാണ് ഫാമിലി മാന്റെ സംവിധായകരോടൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button