
ചെന്നൈ : നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള കുറിപ്പോടെയാണ് കമല്‍ തന്റെ രോഗവിവരം ട്വീറ്റ് ചെയ്തത്. ഇതോടെ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.
Post Your Comments