വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ തെറി ചര്‍ച്ചയാവുമ്പോള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ഗീതി സംഗീത. കുറ്റകൃത്യത്തെയും മനുഷ്യനെയും ഭിന്നമായ സാമൂഹ്യ സാഹചര്യങ്ങൾക്കൊപ്പം നിര്‍വചിക്കുന്ന ചിത്രമാണ് ചുരുളി. നിയമം സംരക്ഷിക്കുന്നയാള്‍ – നിയമം ലംഘിക്കുന്നയാള്‍ എന്നീ ദ്വന്ദ്വത്തെ മുന്‍നിര്‍ത്തിയാണ് ചുരുളിയുടെ ആഖ്യാനം.
ഒടിടി പ്ലാറ്റ്‌ഫോമിൽ നവംബര്‍ 19ന് റിലീസ് ചെയ്ത ചിത്രത്തിലെ തെറി മാത്രമല്ല മറിച്ച് സിനിമയെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണമെന്നാണ് ചുരുളിയില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗീതി സംഗീത ദ ക്യുവിനോട് പറഞ്ഞു.
ഗീതി സംഗീതയുടെ വാക്കുകൾ :
‘ചുരുളിയുടെ ഭാഷയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. സിനിമയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു സ്ഥലമാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോള്‍ കുറ്റവാളികളുടെ ഭാഷ വളരെ സഭ്യമായിരിക്കണമെന്ന് നമുക്ക് ഒരിക്കലും ആവശ്യപ്പെടാന്‍ സാധിക്കില്ല. കാരണം എ സര്‍ട്ടിഫിക്കറ്റോട് കൂടി 18ന് മുകളില്‍ ഉള്ളവര്‍ക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. സിനിമ തുടങ്ങുമ്പോള്‍ തന്നെ ഭാഷ ഏകദേശം വ്യക്തമാകും. അത് ആ ഭൂമിക അവകാശപ്പെടുന്ന അവിടുത്തെ ആളുകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അല്ലാതെ മനപ്പൂര്‍വ്വം തെറി പറയാന്‍ വേണ്ടി ചെയ്തതല്ല. അതല്ല സിനിമ ഉദ്ദേശിക്കുന്നത്. പിന്നെ ചുരുളിയിലെ തെറി മാത്രമല്ലാതെ മറ്റെന്തെല്ലാം സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അതേ കുറിച്ച് കൂടി സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണം.’
Post Your Comments