InterviewsLatest NewsNEWS

എല്ലാവര്‍ക്കും ഞാൻ മാസ്റ്റര്‍ ഗണപതിയാണ്, വളർന്നുവെന്ന് അംഗീകരിക്കാൻ ആളുകൾക്ക് ഇപ്പോളും ബുദ്ധിമുട്ടാണ്

പന്ത്രണ്ടാമത്തെ വയസില്‍ മലയാള സിനിമയില്‍ അരങ്ങേറി ‘വിനോദയാത്ര’യിലെ പാലും പഴവും പാട്ടുപാടുന്ന ഗണപതിയായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റിലെ പോളിയായും പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഗണപതി. പിന്നീട് ഹണീബി, ചങ്ക്‌സ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്നീ സിനിമകളിലൂടെ ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ ഗണപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ബേസില്‍ ജോസഫ് നായകനാകുന്ന ജാന്‍ എ മന്‍.

ബാലതാരമായി അരങ്ങേറിയതു കൊണ്ടുണ്ടായ ‘ബുദ്ധിമുട്ടി’നെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ താരം. താന്‍ വലുതായെന്നും ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നുണ്ടെന്നും പലര്‍ക്കും അംഗീകരിക്കാൻ കഴിയുന്നില്ല എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി പറയുന്നത്.

‘ചെറുപ്പത്തില്‍ ചെയ്ത വേഷങ്ങള്‍, പ്രത്യേകിച്ചും വിനോദയാത്രയിലെ ‘പാലും പഴവും’ എന്ന പാട്ട് പാടിയ രംഗമൊക്കെ ആളുകള്‍ ഓര്‍ത്തു വെയ്ക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ‘മാസ്റ്റര്‍’ എന്ന സ്‌റ്റേജില്‍ നിന്നും താന്‍ മാറിയത് പലപ്പോഴും ആളുകള്‍ അംഗീകരിക്കുന്നില്ല. സന്തോഷമുള്ള കാര്യമാണത്. ഒരു ക്യാരക്ടര്‍ ലഭിച്ച്, അത് ആള്‍ക്കാരെ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തു. അതിലപ്പുറമുള്ള ഒരു കഥാപാത്രം എനിക്ക് ഇതുവരെ കൊടുക്കാന്‍ സാധിച്ചിട്ടില്ല.‘പാലും പഴവും’ ആണ് ഇപ്പോഴും ആളുകളുടെ മനസില്‍. അടുത്തത് എന്ത് എന്നൊരു ചോദ്യമുണ്ട്. അതിനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത്.

എല്ലാവര്‍ക്കും മാസ്റ്റര്‍ ഗണപതിയാണ്. പ്രായമായി എന്ന് പറയുമ്പോള്‍, ഞാന്‍ വളര്‍ന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. ചൈല്‍ഡ് ആക്ടര്‍ എന്ന സ്‌റ്റേജില്‍ നിന്ന് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേയ്ക്കുള്ള മാറ്റത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ല. ചൈല്‍ഡ് ആക്ടര്‍ എന്ന ടാഗ് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ജാന്‍ എ മന്‍’- ഗണപതി പറഞ്ഞു.

 

shortlink

Post Your Comments


Back to top button