InterviewsLatest NewsNEWS

‘സിനിമയിലേക്കുള്ള തിരിച്ചു വരവ് സുരേഷ് ഗോപിയെ സംബന്ധിച്ച് ഒരു പുതുമയല്ല’: നിഥിന്‍ രണ്‍ജി പണിക്കർ

ചെറിയൊരു നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തുവരുന്ന ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍. തമ്പാന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന ചിത്രം ആക്ഷന്‍ മൂഡിലുള്ള, വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയതാണെന്നാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ പറയുന്നത്.

സുരേഷ് ഗോപിയുടെ ഒരു വന്‍ മടങ്ങിവരവ് തന്നെയാകുമോ കാവല്‍ എന്ന ചോദ്യത്തിന് ‘സിനിമയിലേക്കുള്ള തിരിച്ചു വരവ് എന്നത് സുരേഷ് ഗോപിയെ സംബന്ധിച്ച് ഒരു പുതുമയൊന്നും അല്ല. പലപ്പോഴും ശക്തമായ തിരിച്ചു വരവുകള്‍ നടത്തിയിട്ടുള്ള ആളാണ് സുരേഷ് ഗോപി’ എന്നായിരുന്നു നിഥിന്‍ രണ്‍ജി പണിക്കറിന്റെ മറുപടി.

നിഥിന്റെ വാക്കുകൾ :

‘കാവല്‍ എന്ന സിനിമ അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവ് എന്നതിന് അപ്പുറത്തേക്ക് ആഘോഷിക്കപ്പെടുന്ന സിനിമയാവട്ടെ. അദ്ദേഹത്തിനും എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ഒരു സിനിമയാവട്ടെ. അദ്ദേഹത്തിന്റെ ഫാന്‍സിനും മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു ട്രീറ്റ് ആവട്ടെയെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ഓര്‍മയില്‍ ഏറ്റവും അധികം അടുപ്പമുള്ള ആദ്യത്തെ സിനിമാക്കാരന്‍ സുരേഷ് അങ്കിള്‍ ആണ്.

കുട്ടിക്കാലം തൊട്ട് അച്ഛന്റെ സിനിമകളിലെല്ലാം സുരേഷ് ഗോപിയുണ്ട്. സ്വാഭാവികമായിട്ടും ലൊക്കേഷനില്‍ പോകുമ്പോഴോ അല്ലാതെയോ സുരേഷ് ഗോപിയുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും അടുപ്പമുണ്ടായിട്ടുണ്ട്. പിന്നെ ഞാന്‍ അച്ഛന്റെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്യുന്ന സിനിമയിലും അദ്ദേഹമായിരുന്നു നായകന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള വര്‍ക്ക് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു’- നിഥിന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button