മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. സുകുമാരന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമാലോകത്തേക്ക് വന്ന ഇന്ദ്രജിത് 2002-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തൻറെ ചുവടുറപ്പിച്ചു.
ഇപ്പോൾ അഭിനയത്തോടൊപ്പം സംവിധാനത്തിലും മികച്ച വിജയം കരസ്ഥമാക്കിയ സഹോദരന് പൃഥ്വിരാജ് സുകുമാരന്‍ പിന്നാലെ നടന് ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേക്ക് തിരിയുന്നു. സംവിധായകന് എന്ന നിലയില്‍ ഒരു മമ്മൂട്ടി ചിത്രത്തിനായാണ് ഇന്ദ്രജിത്ത് ശ്രമിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും ചില തിരുത്തലുകള്‍ ബാക്കിയുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. ചെയ്യാനിരിക്കുന്നത് ഒരു വലിയ സിനിമയാണെന്നും അഭിനയിച്ചു പൂര്‍ത്തിയാക്കേണ്ട സിനിമകള്‍ തീര്‍ത്തതിനു ശേഷം അതിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ ഇന്ദ്രജിത്ത് വ്യക്തമാക്കി.
‘എന്റെ സംവിധാന സംരംഭം ഞാന്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അതിന്റെ തിരക്കഥാ രചനയിലാണ്. തിരക്കഥ പൂര്‍ത്തിയായി. പക്ഷേ അതില്‍ കുറച്ച് തിരുത്തലുകളൊക്കെ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ജോലി ഒന്നുരണ്ട് മാസത്തിനുള്ളില്‍ തീരും. ഷൂട്ടില്‍ നിന്ന് ഒരു ഇടവേള എടുത്തിട്ട് വേണം എനിക്ക് അതിനുവേണ്ടി ഇരിക്കാന്‍. നമുക്കറിയാമല്ലോ, കുറേക്കാലത്തിനു ശേഷമാണ് സിനിമയും തിയറ്ററുകളുമൊക്കെ സജീവമായത്. കമ്മിറ്റ് ചെയ്ത പല സിനിമകളും പൂര്‍ത്തിയാക്കാനുണ്ട്. അതൊക്കെ തീര്‍ത്ത്, മൂന്ന് നാല് മാസം ഇടവേളയെടുത്ത് വര്‍ക്ക് ചെയ്തിട്ട് വേണം എനിക്ക് എന്റെ സിനിമ തുടങ്ങാന്‍. കുറച്ച് വലിയ സിനിമയാണ്. അത് ഉടനെയുണ്ടാവില്ല. പക്ഷേ അത് തീര്‍ച്ഛയായും 2023ല്‍ ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സംവിധാന സംരംഭം തീര്‍ച്ഛയായും എന്നില്‍നിന്ന് പ്രതീക്ഷിക്കാം’- ഇന്ദ്രജിത്ത് പറഞ്ഞു.
Post Your Comments