
നാടൻപാട്ടിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയെ ആരാധകർ സ്നേഹം കൊണ്ട് മൂടി ആരാധകർ. ഉർവശി വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുമ്പോൾ പെട്ടെന്ന് ബക്കറ്റിൽ നിറയെ നോട്ടുകളുമായി ഒരു ആരാധകൻ വേദിയിലേക്ക് കയറുകയും ഉർവശിയുടെ തലയിലേക്ക് ആ നോട്ടുകൾ ചൊരിയുകയുമായിരുന്നു. മടിയിൽ നിറഞ്ഞ നോട്ടുകൾ അരികിലേക്ക് മാറ്റി വച്ച് ഉർവശി കച്ചേരി തുടരുന്നത് വീഡിയോയിൽ കാണാം.
സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടന്‍പാട്ട് കലാകാരിയാണ് ഉര്‍വശി. ഗുജറാത്തി നാടന്‍കലാ രംഗത്തെ രാജ്ഞിയെന്നാണ് അവര്‍ അറിയപ്പെടുന്നതും. അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ് വൈറലായ ‘നോട്ട് മഴയുണ്ടായത്’. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
Post Your Comments